chirakkara
പച്ചത്തുരുത്ത് പദ്ധതി വിജയകരമായി പൂർത്തിയാക്കിയ ചിറക്കര ഗ്രാമ പഞ്ചായത്തിനുള്ള അനുമോദന പത്രം ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ദീപുവിന് കൈമാറുന്നു

ചാത്തന്നൂർ: ഹരിതകേരള മിഷൻ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ നേതൃത്വത്തിൽ ചിറക്കര ഗ്രാമപഞ്ചായത്തിൽ പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കി. പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തിന്റെ ഭാഗമായി ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദിപുവിന് അനുമോദനപത്രം കൈമാറി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ ആയിരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിച്ചു വരികയാണ്.

ഗ്രാമ പഞ്ചായത്തിൽ നടന്ന വൈസ് പ്രസിഡന്റ് ബിന്ദുസുനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി. മധുസൂദനൻപിള്ള, ശകുന്തള, ഉല്ലാസ് കൃഷ്ണൻ, അംഗങ്ങളായ സുശീലാദേവി, സിന്ധുമോൾ, ഇത്തിക്കര ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ സുമം, എം.ജി.എൻ.ആർ.ഇ.ജി എസ്.എ.ഇ അമ്പിളി, അസി. സെക്രട്ടറി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.