thodiyoor-photo
തൊ​ടി​യൂർ പ​ഞ്ചാ​യ​ത്തിൽ​ പു​നർ നിർ​മ്മാ​ണം ന​ട​ത്തി​യ പൂ​യ​പ്പ​ള്ളി​മു​ക്ക് ​ ന​ഴ്‌​സ​റി​മു​ക്ക് റോ​ഡി​ന്റെ ഉ​ദ്​ഘാ​ട​നം ആർ. രാ​മ​ച​ന്ദ്രൻ എം.എൽ.എ നിർ​വ​ഹി​ക്കു​ന്നു

തൊടിയൂർ: പഞ്ചായത്ത് രണ്ടാം വാർഡിൽ പുനർനിർമ്മാണം പൂർത്തിയാക്കിയ പൂയപ്പള്ളിമുക്ക് -
നഴ്സറി മുക്ക് റോഡിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ച 15 ലക്ഷംരൂപ വിനിയോഗിച്ചാണ് ടാറിംഗ് നടത്തിയത്. ഉദ്ഘാടനച്ചടങ്ങിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനാ നവാസ് അദ്ധ്യക്ഷത വഹിച്ചു. പി. ശ്രീധരൻപിള്ള, പോണാൽ നന്ദകുമാർ, സുധീർ കാരിക്കൽ, തുറയിൽസലിം , ജബ്ബാർ വെട്ടത്തയ്യത്ത്, സാബുജൻ, നവാസ് പെരുവേലി, ലത്തീഫ് എന്നിവർ സംസാരിച്ചു.