 
 ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ശുചീകരണം
പരവൂർ: പൂതക്കുളത്തെ ഏറ്റവും വലിയ ജലസംഭരണിയും പഞ്ചായത്തിലെ ഏക ഉല്ലാസകേന്ദ്രവുമായ കളിപ്പൊയ്ക സ്ഥിതി ചെയ്യുന്ന പാണാട്ട് ചിറയുടെ കൈവഴി തോട്ടിൽ മാലിന്യം ചാക്കുകെട്ടുകളിലാക്കി തള്ളിയ നിലയിൽ. രാത്രിയുടെ മറവിൽ 15ഓളം ചാക്കുകളിലായി നിക്ഷേപിച്ച മാലിന്യം ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്തു.
പൂതക്കുളം - ഡോക്ടർമുക്ക് പാതയോരങ്ങളിൽ കുറച്ച് കാലമായി വൻതോതിൽ മാലിന്യം നിക്ഷേപിക്കുകയാണ്. ഇതിന് പിന്നിലുള്ളവരാണ് മാലിന്യമടങ്ങിയ ചാക്കുകെട്ടുകൾ തോട്ടിലും വലിച്ചെറിഞ്ഞതെന്ന് കരുതുന്നു. മാലിന്യനിക്ഷേപം തടയാൻ പരവൂർ പൊലീസ് രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കി പ്രതികളെ കണ്ടെത്തണമെന്നും ഡി.ജി.പിയുടെ സർക്കുലർ പ്രകാരം ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തണമെന്നും ഡി.വൈ.എഫ്.ഐ പൂതക്കുളം വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.