kit

കൊല്ലം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ കിറ്റ് വിതരണം ഇഴയുന്നു. പല ഇനങ്ങളും ആവശ്യത്തിന് സ്റ്റോക്കില്ലാത്തതിനാൽ വളരെക്കുറിച്ച് കിറ്റുകൾ മാത്രമാണ് റേഷൻ കടകളിൽ വിതരണത്തിന് എത്തിക്കുന്നത്. പത്രത്തിലൂടെയുള്ള അറിയിപ്പ് കണ്ട് കിറ്റ് വാങ്ങാൻ എത്തുന്ന ഉപഭോക്താക്കൾ നിരാശരായി മടങ്ങുകയാണ്.

സെപ്തംബറിലെ കിറ്റ് വിതരണമാണ് ഇപ്പോൾ നടക്കുന്നത്. ഈമാസം പത്ത് മുതൽ മുൻഗണനേതര സബ്സിഡി വിഭാഗത്തിനുള്ള കിറ്റുകൾ റേഷൻ കടകളിൽ എത്തുമെന്നായിരുന്നു അറിയിപ്പ്. പക്ഷെ ഈ വിഭാഗത്തിനുള്ള അറുപത് ശതമാനം കിറ്റുകളേ കടകളിൽ എത്തിച്ചിട്ടുള്ളു. കിറ്റുകൾ തയ്യാറാക്കാനുള്ള പല ഇനങ്ങളും ഇപ്പോൾ സപ്ലൈകോ ഗോഡൗണുകളിലും ഔട്ട്ലെറ്റുകളിലും സ്റ്റോക്കില്ല. അതുകൊണ്ട് തന്നെ പായ്ക്കിംഗും മന്ദഗതിയിലാണ്. ആദ്യം കിറ്റ് നിറയ്ക്കാനുള്ള സഞ്ചിക്കായിരുന്നു ക്ഷാമം. സപ്ലൈകെ ഹെഡ് ക്വാർട്ടേഴ്സിൽ നിന്നുള്ള സഞ്ചി കാത്തിരുന്നിട്ടും കിട്ടാഞ്ഞതോടെ ഡിപ്പോ തലങ്ങളിൽ കുടുംബശ്രീക്കാരെ ഏൽപ്പിച്ചു. ഇപ്പോൾ കടല, തുവര, ചെറുപയർ തുടങ്ങിയ ഇനങ്ങൾക്കാണ് ക്ഷാമം.

 വില വില്ലനായി


1. ഈമാസം 12 മുതലാണ് മുൻഗണനേതര സബ്സിഡി വിഭാഗത്തിനുള്ള വിതരണം നിശ്ചയിച്ചിരുന്നത്

2. ഇവർക്കുള്ള കിറ്റ് തയ്യാറാക്കാനുള്ള സ്റ്റോക്ക് പല ഡിപ്പോകളിലും ഇല്ല

3. വില മാറിമറിയുന്നതിനാൽ ലോക്കൽ പർച്ചേസിനും ഡിപ്പോ അധികൃതർ മടിക്കുന്നു

4. കൊല്ലം താലൂക്കിലടക്കം രണ്ട് ദിവസത്തിനുള്ളിൽ മുൻഗണനേതര സബ്സിഡി വിഭാഗത്തിനുള്ള കിറ്റ് വിതരണം തുടങ്ങാനാകും

5. വിതരണം പൂർത്തിയാകാൻ ഈമാസം അവസാന വാരമാകും

6. ഈ മാസത്തെ കിറ്റ് അടുത്ത മാസമേ കിട്ടാൻ സാദ്ധ്യതയുള്ളു.

''

രണ്ട് ദിവസത്തിനുള്ളിൽ മുൻഗണനേതര സബ്സിഡി വിഭാഗത്തിനുള്ള കിറ്റ് വിതരണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

സപ്ലൈകോ അധികൃതർ