പുനലൂർ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അഴിമതിയിലും വർദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങളിലും പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പുനലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ ജയലക്ഷ്മി ദത്ത് ധർണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സന്ധ്യ തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാജനറൽ സെക്രട്ടറി ഷെമി അസീസ്, മണ്ഡലം പ്രസിഡന്റ് ഗിരിജ, മുൻ നഗരസഭാ ചെയർപേഴ്സൺ ബീന സാമുവേൽ തുടങ്ങിയവർ സംസാരിച്ചു.