 
കരുനാഗപ്പള്ളി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കിസാൻ കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കുരുപ്പളയിലെ ഒന്നര ഏക്കർ സ്ഥലത്തെ കരനെൽ കൃഷിയുടെ കൊയ്ത്ത് ഉത്സവത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് നിർവഹിച്ചു. ചടങ്ങിൽ കിസാൻ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എൻ. സുഭാഷ് ബോസ് അദ്ധ്യക്ഷത വഹിച്ചു. മാരാരിത്തോട്ടം ജനാർദ്ദനൻ പിള്ള, മുനമ്പത്ത് ഷിഹാബ്, കുന്നേൽ രാജേന്ദ്രൻ, ജോൺസൺ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഭവനിൽ നിന്ന് സൗജന്യമായി നൽകിയ ഉമ വിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. നെൽകൃഷിക്കൊപ്പം ഇടവിള കൃഷിയുമുണ്ടെന്ന് കർഷകൻ ജോൺസൺ വർഗീസ് പറഞ്ഞു.