 
പുനലൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പുനലൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. പെൻഷൻ വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, ഗവ. പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമാദ്ധ്യാപകരെ നിയമിക്കുക, അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്. സംസ്ഥാന നിർവാഹക സമിതി അംഗം എ. ഹാരീസ് സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ബിജു സി. തോമസ്, വി. ജയചന്ദ്രൻ, കെ. സജിത്ത്, ബി. ജനാർദ്ദനൻ, എ.എ. ബഷീർ, അനീഷ്, ബേബി തുടങ്ങിയവർ സംസാരിച്ചു.