 
കുളത്തൂപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം നടത്തുന്ന നൂൽപ്പാലം സാംനഗർ അമ്പലം ഫോറസ്റ്റ് ബൗണ്ടറി റോഡിന്റെ നിർമ്മാണോദ്ഘാടനം
മന്ത്രി കെ. രാജു നിർവഹിച്ചു. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി
അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാബു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവീന്ദ്രൻ പിള്ള,
മെമ്പറന്മാരായ സുഭിലാഷ് കുമാർ, സൈനബ ബീവി, ശ്രീലത, പൊതുപ്രവർത്തകരായ സഹദേവൻ, രാജു
എന്നിവർ പങ്കെടുത്തു.