
കൊല്ലം: പഴയാറ്റിൻകുഴി നാരാണീയത്തിൽ (ബോധിനഗർ- 120) പരേതനായ ശങ്കരനാരായണന്റെ മകൻ എസ്. ബാലചന്ദ്രൻ (67, ചാർട്ടേഡ് അക്കൗണ്ടന്റ്) നിര്യാതനായി. ക്വയിലോൺ ഈസ്റ്റ് റോട്ടറി ക്ലബിന്റെ പാസ്റ്റ് പ്രസിഡന്റും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കൊല്ലം ബ്രാഞ്ച് ചെയർമാനുമായി പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുജ (റിട്ട. വാണിജ്യനികുതി ഡെപ്യൂട്ടി കമ്മിഷണർ, കൊല്ലം). മക്കൾ: ഡോ. പാർത്ഥസാരഥി, വിഷ്ണുശർമ്മ (എൻജിനിയർ). മരുമകൾ: ഡോ. ശ്രീജ.