c

കൊല്ലം: തഴവ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ കായംകുളം കെ.ടി.‌ഡി.സി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കായംകുളം ഗവ. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ വീട്ടിൽ ചികിത്സയ്ക്ക് വിധേയനാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. തഴവയിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് ബാധിതരായവരുടെ സമ്പർക്കത്തിൽപ്പെട്ട നൂറിലധികം പേരുടെ പരിശോധന മണപ്പള്ളി തണ്ണീർക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടക്കും. കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽപ്പെട്ടവരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്. തഴവ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസ‌ർ ഡോ. ജാസ്മിൻ റിഷാദിന്റെയും ഡോ. സംഗീതയുടെയും നേതൃത്വത്തിലാണ് പരിശോധന. രോഗവ്യാപനവും രോഗികളുടെ എണ്ണവും കുറഞ്ഞതോടെ തഴവ മണപ്പള്ളി തെക്ക് പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഇന്നലെ ഒഴിവാക്കി.

രോഗവ്യാപനം തടയാൻ ആൾക്കൂട്ടം ഒഴിവാക്കണം. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം.

പ്രദീപ് വാരിയത്ത്,

ഹെൽത്ത് ഇൻസ്പെക്ട‌ർ

തൊ​ടി​യൂ​രി​ൽ​ ​ഒ​രാ​ൾ​ക്ക്

തൊ​ടി​യൂ​ർ​:​ ​കൊ​വി​ഡ്ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​കൂ​ടി​വ​രു​ന്ന​ ​തൊ​ടി​യൂ​രി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​ഒ​രാ​ൾ​ക്ക് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചു.​ ​ക​ല്ലേ​ലി​ഭാ​ഗം​ ​സ്വ​ദേ​ശി​യാ​യ​ 44​ ​കാ​ര​നാ​ണ് ​കൊ​വി​ഡ് ​പോ​സി​റ്റീ​വാ​യ​ത്.​ ​ഇ​യാ​ളെ​ ​കൊ​ല്ലം​ ​സി.​എ​ഫ്.​എ​ൽ.​ടി.​സി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.