
കുണ്ടറ: ദേശീയ ഹാൻഡ്ബാൾ താരം എൻ. നവാസ് (46) നിര്യാതനായി. അർബുദബാധയെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കൊല്ലം പോളയത്തോട് സ്വദേശിയായ നവാസ് കുണ്ടറ അമ്പിപൊയ്ക ഫാത്തിമ മൻസിലിൽ ആയിരുന്നു താമസം. 1999ൽ മണിപ്പൂരിൽ നടന്ന നാഷണൽ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ചു. നിരവധി തവണ കേരളത്തിന് വേണ്ടി ജേഴ്സിയണിഞ്ഞു. കൊല്ലം ജില്ലാ ജൂനിയർ, സീനിയർ ഹാൻഡ്ബാൾ ടീം ക്യാപ്റ്റനായിരുന്നു. ഭാര്യ: റസീന. മക്കൾ: ഫാത്തിമ, ഫൈസൽ.