ശാസ്താംകോട്ട: ഹരിതകേരളം മിഷൻ ഏർപ്പെടുത്തിയ പച്ചത്തുരുത്ത് അവാർഡ് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന് ലഭിച്ചു. തദ്ദേശസ്വയംഭരണ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് അവാർഡ് പ്രഖ്യാപിച്ചത്. തുടർന്ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദിന് അവാർഡ് കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗം ദിലീപ് കുമാർ, പഞ്ചായത്ത് സെക്രട്ടറി രാജൻ ആചാരി, തൊഴിലുറപ്പ് എ.ഇ ബിനി, ഹരിതകേരളം മിഷൻ ആർ.പി. കാർത്തിക എന്നിവർ പങ്കെടുത്തു.