20201016
സംയുക്ത കർഷക യൂണിയന്റെ നേതൃത്വത്തിൽ വിളക്കുപാറയിൽ നടന്ന കർഷക ധർണ എസ്. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു. ഡോൺ വി. രാജ്, പി.ടി. സൈഫുദ്ദീൻ, പ്രഭാകരൻ പിള്ള, വിജയമ്മ തുടങ്ങിയവർ സമീപം

ഏരൂർ: കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെ വിളക്കുപാറയിൽ സംയുക്ത കർഷക യൂണിയന്റെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. ഏരൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി.ടി. സൈഫുദ്ദീന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഡോൺ വി. രാജ്, പ്രഭാകരൻ പിള്ള, വിജയമ്മ, വിജയൻ, രാജൻ ഫിലിപ്പ്, ഉമ്മർ എന്നിവർ പങ്കെടുത്തു.