covid

കൊല്ലം: ജില്ലയിൽ ഇന്നലെ 418 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 413 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നുപേരുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ 767 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 7,​365 ആയി.

 വ്യാപനം കാൽലക്ഷം കടന്നു

ഇന്നലെ 418 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കാൽ ലക്ഷം കടന്നു. ഇന്നലത്തെ കണക്ക് പ്രകാരം 25,​091 പേരാണ് ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിതരായത്.