ചാത്തന്നൂർ: റോട്ടറി ക്ളബ് ഒഫ് ചാത്തന്നൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക കൈകഴുകൽ ദിനാചരണം സാമൂഹ്യ പ്രവർത്തകൻ കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. പൂതക്കുളം ഗവ. എൽ.പി.എസിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അലക്സ് മാമൻ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി വാഷ് ഇൻ സ്കൂൾ കോ ചെയർമാൻ ആൻസിൽ ജോൺ മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് റോട്ടറി ക്ളബിന്റെ വാട്ടർ സാനിറ്റേഷൻ ആൻഡ് ഹൈജീൻ പദ്ധതിയുടെ ഭാഗമായി കൈകഴുകലിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ ക്ളാസ് നടന്നു. സ്കൂളിലേക്കാവശ്യമായ സാനിറ്റൈസറുകൾ, മാസ്കുകൾ തുടങ്ങിയ കൊവിഡ് പ്രതിരോധ വസ്തുക്കൾ സ്കൂൾ ഹെഡ്മിസ്ട്രസ് റെയ്നയ്ക്ക് റോട്ടറി പ്രസിഡന്റ് കൈമാറി.