തൊടിയൂർ: കൊല്ലം ജില്ലാ പഞ്ചായത്ത് 2019 - 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ആട് ഗ്രാമം പദ്ധതിപ്രകാരം തഴവ ഗ്രാമ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 9, 15 വാർഡുകളിലെ കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് ആടുകളെ വിതരണം ചെയ്തു. തഴവാ മൃഗാശുപത്രി ഓഫീസറാണ് പദ്ധതിയുടെ നിർവഹണ ചുമതല വഹിക്കുന്നത്. മൃഗാശുപത്രി അങ്കണത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. അനിൽ.എസ്. കല്ലേലിഭാഗം വിതരണോദ്ഘാടനം നിർവഹിച്ചു. തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത അദ്ധ്യഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ മാധവൻ, ഗ്രാമ പഞ്ചായത്തംഗം ലത, വെറ്ററിനറി ഓഫീസർ ഡോ. പ്രമോദ് എന്നിവർ പങ്കെടുത്തു.