railwaystation-2
മയ്യനാട് റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മയ്യനാട് റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്ഫോമിൽ നടത്തിയ പ്രതിഷേധം

കൊട്ടിയം: മയ്യനാട് റെയിൽവേ സ്റ്റേഷനിലും പരിസരത്തുമുള്ള തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിനെതിരെ മയ്യനാട് റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പ്ളാറ്റ്ഫോമിൽ ഒത്തുകൂടിയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മെഴുകുതിരി തെളിച്ചാണ് 'പ്രതിരോധത്തിന്റെ തിരിനാളം' എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

വേണാട് എക്സ്‌പ്രസിന്റെ സ്റ്റോപ്പ് റദ്ദാക്കിയും ഹാൾട്ട് സ്റ്റേഷനാക്കി തരംതാഴ്ത്തിയും തുടരുന്ന റെയിൽവേയുടെ അവഗണനയുടെ തുടർച്ചയായാണ് സ്റ്റേഷനിലും പരിസരത്തുമുള്ള തെരുവുവിളക്കുകൾ അധികൃതർ രണ്ട് ദിവസമായി തെളിക്കാത്തതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

എം. നൗഷാദ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി കെ. ബേബിസൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി സച്ചിൻ ദാസ്, ഐ.എൻ.ടി.യു.സി നേതാവ് ശങ്കരനാരായണപിള്ള, ബി.ജെ.പി പ്രതിനിധി മനു, റോജി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ആക്ഷൻ കൗൺസിൽ പ്രസിഡന്റ് കെ. നജിമുദ്ദീൻ സ്വാഗതവും വി. സന്തോഷ് നന്ദിയും പറഞ്ഞു. ഡി. സ്റ്റാലിൻ കുമാർ, സി. ബിനു, ഡി. അപ്പുകുമാർ, എസ്. അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.