
കൊട്ടാരക്കര: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തേവന്നൂർ വയണമൂല ചരുവിള വീട്ടിൽ അനന്ദുകൃഷ്ണനെയാണ് (21) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കര പടിഞ്ഞാറേ തെരുവ് സ്വദേശിനിയായ പെൺകുട്ടിയെയാണ് പ്രണയം നടിച്ച് പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് കൊട്ടാക്കര പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. അഞ്ചൽ സ്റ്റേഷൻ പരിധിയിൽ വാഹന മോഷണ കേസിലെ പ്രതികൂടിയാണ് അനന്ദു കൃഷ്ണൻ.