pho
പുനലൂരിലെ എക്സൈസ് സർക്കിൾ ഓഫീസ് പ്രവർത്തിക്കുന്ന ഓട് മേഞ്ഞ പഴഞ്ചൻ കെട്ടിടം

പുനലൂർ: പുനലൂരിലെ എക്സൈസ് സർക്കിൾ ഓഫീസിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മഴയത്ത് ചോർന്ന് ഒലിച്ച് നിലം പൊത്താറായിട്ടും പുതിയൊരു കെട്ടിടത്തിന് നടപടിയില്ല. എക്സൈസ് കോംപ്ലക്സ് മന്ദിരം നിർമ്മിക്കുമെന്ന വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനവും പാഴായി. പുനലൂർ ശ്രീരാമപുരം മാർക്കറ്റിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഓട് മേഞ്ഞ പഴഞ്ചൻ ഓഫിസ് കെട്ടിടത്തിന്റെ മേൽ കൂരയാണ് ചോർന്നൊലിച്ച് ഫയലുകളും മറ്റും നശിച്ച് കൊണ്ടിരിക്കുന്നത് .രാജഭരണ കാലത്ത് കരിങ്കല്ലിൽ കെട്ടി ഉയർത്തി ഓട് മേഞ്ഞ കെട്ടിടം വർഷങ്ങളായി ചോർന്ന് ഒലിക്കുന്നത് കാരണം മേൽകൂരയും ഇലട്രിക് ഉപരണങ്ങളും നശിച്ച് കൊണ്ടിരിക്കുകയാണ് കെട്ടിടത്തിന്റെ മേൽ കൂരയിൽ ജീവനക്കാർ ടാർ പാളിൻ വിരിച്ചാണ് ചോർച്ച താത്ക്കാലികമായി ഒഴുവാക്കിയിരിക്കുന്നത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും വനിതാ ജീവനരക്കാരും അടക്കം പത്ത് പേർ ജോലി ചെയ്യുന്ന എക്സൈസ് ഓഫീസിൽ പ്രതികളെയും തൊണ്ടി മുതലുകളും സൂക്ഷിക്കാനുളള സൗകര്യം പോലും ഇല്ലാതെ വലയുകയാണ്ജീവനക്കാർ .

3 കോടി അനുവദിച്ചു ,​ പക്ഷേ

എക്സൈസ് ഓഫീസ് കെട്ടിടത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കി പുതിയ എക്സൈസ് കോംപ്ലക്സ് മന്ദിരം പണിത് നൽകാൻ സ്ഥലം എം..എൽ.എയായ മന്ത്രി കെ.രാജു മന്ത്രി ടി.പി.രാമകൃഷ്ണനുമായി ചർച്ച നടത്തി തീരുമാനം എടുത്തിരുന്നു. ഇത് കണക്കിലെടുത്ത് 3 കോടി രൂപ ചെലവഴിച്ച് പുതിയ എക്സൈസ് കോംപ്ലക്സ് മന്ദിരം പണിയുമെന്ന് മന്ത്രി പ്രഖ്യാപനവും നടത്തിയിരുന്നു. പിന്നീട് രണ്ട് മന്ത്രിമാരും ചേർന്ന് പുനലൂരിലെത്തി ഭൂമിയുടെ രേഖയും കെട്ടിടത്തിന്റെ പ്ലാനുകളും പരിശോധിച്ചെങ്കിലും തുടർ നടപടികൾ ചുവപ്പ് നാടയിൽ കുടുങ്ങി.

കെട്ടിട നിർമ്മാണത്തിന്റെ പ്രാഥമിക നടപടികൾ പോലും ആരംഭിക്കാൻ അധികൃതർ തയ്യാറാട്ടില്ല.ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന 64 സെന്റ് ഭൂമികാടുമൂടി.അതോടെ ഇവിടെ ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറുകയാണ്. ഇവിടെ പ്രവർത്തിച്ചു വന്നിരുന്ന എക്സൈസ് റെയ്ഞ്ച് ഓഫീസ് കഴിഞ്ഞ വർഷം കുന്നിക്കോട്ടേക്ക് മാറ്റി സ്ഥാപിച്ചിരുന്നു.ഇത് കാണക്കിലെടുത്ത് തൊളിക്കോട്ട് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എക്സൈസ് സർക്കിൾ ഓഫീസ് മാർക്കറ്റിന് സമീപത്തെ പഴയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിരിക്കുകയാണ്. എക്സൈസ് വകുപ്പിൻെറ ഉടമ സ്ഥതയിലുളള ഭൂമിയിൽ എക്സൈസ് കോംപ്ലക്സ് മന്ദിര നിർമ്മാണം ആരംഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നു മടുക്കുകയാണ് ജീവനക്കാർ.