ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്തിൽ പോളച്ചിറ വാർഡിലെ 112-ാം നമ്പർ അങ്കണവാടിക്കായി 14 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു നിർവഹിച്ചു. വാർഡ് മെമ്പർ സിന്ധുമോൾ അദ്ധ്യക്ഷത വഹിച്ചു. ക്ഷോമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശകുന്തള, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗം ജി. പ്രേമചന്ദ്രനാശാൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു, എം. ഷാജിദാസ്, പ്രേം, രഞ്ജിത്ത്, ഹരിദാസൻ, ഷിബു, കോൺട്രാക്ടർ സജിനായർ തുടങ്ങിയവർ സംസാരിച്ചു. അങ്കണവാടി ടീച്ചർ സുലേഖ നന്ദി പറഞ്ഞു.