 
പുനലൂർ:കരവാളൂർ പഞ്ചായത്തിലെ നീലമ്മാൾ വാർഡിൽ കോളനിവാസികളായ കൊവിഡ് രോഗികളെ അഞ്ചലിലെ ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കരവാളൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കരവാളൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ലാതെ വീടുകളിൽ കഴിയുന്ന രോഗികളെ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് കോളനി സന്ദർശിച്ച ജില്ലാ കളക്ടർ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു.എന്നാൽ പഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും കൊവിഡ് ബാധിച്ച് വിടുകളിൽ കഴിയുന്ന രോഗികളെ ഫസ്റ്റ് ലൈൻ ചിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിക്കാൻ തയ്യാറായില്ലെന്ന് ആരോപിച്ചാണ് ധർണ സംഘടിപ്പിച്ചത്.ബി.ജെ.പി പുനലൂർ നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ് ബാബു ധർണ ഉദ്ഘാടനം ചെയ്തു.നേതാക്കളായ ശങ്കരമണി, ബാബുദേവ്,ഗോപൻ, മോഹൻദാസ്,ഓമനക്കുട്ടൻ, അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.