 
കൊല്ലം : പ്രതിഷേധത്തെ തുടർന്ന് നിറുത്തി വച്ച ആശ്രാമം മൈതാനത്തെ കോൺക്രീറ്റ് നിർമ്മാണങ്ങൾ വീണ്ടും തുടങ്ങിയതിനെതിരെ ആശ്രാമത്ത് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചു. യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആശ്രാമം മൈതാനം ഓക്സിജൻ ഹബ്ബാണെന്ന് പറഞ്ഞ് ശില്പ നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയവർ തന്നെ ഇപ്പോൾ അനുമതി നൽകിയിരിക്കുകയാണ്. ഇതിന് പിന്നിൽ അഴിമതിപ്പണത്തിന്റെ പങ്കുവയ്ക്കലാണെന്നും യുവമോർച്ച ആരോപിച്ചു. പ്രതിഷേധ സമരം ബി.ജെ.പി മണ്ഡലം ട്രഷറർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.