 
കരുനാഗപ്പള്ളി : കേന്ദ്ര സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച കിസാൻ ക്രെഡിറ്റ് കാർഡ് നൽകാൻ ബാങ്കുകൾ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചും ഇതിനാവശ്യമായ നടപടി സ്വീകരിക്കാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെയും മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.പൊതുമേഖലാ ബാങ്കുകൾക്ക് മുമ്പിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ആലപ്പാട്ട് നടന്ന പ്രതിഷേധ ധർണ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു )ജില്ലാ സെക്രട്ടറി എ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. മത്സ്യ ഫെഡ് ഡയറക്ടർ ജി.രാജദാസ് മുഖ്യപ്രഭാഷണം നടത്തി. സോളമൻ നെറ്റോ, പ്രേംകുമാർ തുടങ്ങിയവർ സംസാരിച്ചു. ചെറിയഴീക്കൽ നടന്ന സമരം യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ .ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി സെക്രട്ടറി ബി .വേണു അദ്ധ്യക്ഷത വഹിച്ചു.