കരുനാഗപ്പള്ളി : ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടതിന്റെ നൂറാം വാർഷികം വിവിധ പരിപാടികളോടെ സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ലോക്കൽ, ബ്രാഞ്ച് തലങ്ങളിൽ പതാക ഉയർത്തിയും പുഷ്പാർച്ചന നടത്തിയും ദിനാചരണം സംഘടിപ്പിച്ചു. അയണിവേലിക്കുളങ്ങര തെക്ക് സംഘടിപ്പിച്ച ചടങ്ങ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ഉദ്ഘാടനം ചെയ്തു.കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി .ആർ .വസന്തൻ പതാക ഉയർത്തി.ഏരിയാ കമ്മിറ്റി സെക്രട്ടറി പി. കെ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി കുലശേഖരപുരത്ത് പതാക ഉയർത്തി.കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽ ബി .സജീവൻ, ജി. സുനിൽ എന്നിവരും കരുനാഗപ്പള്ളി വെസ്റ്റ് കമ്മിറ്രിയിൽ കെ .എസ് .ഷറഫുദ്ദീൻമുസലിയാർ, ജെ. ഹരിലാൽ,കുലശേഖരപുരം നോർത്തിൽ പി .ഉണ്ണി, ഡി .രാജൻ, കുലശേഖരപുരം സൗത്തിൽ പി .എസ് .സലിം, വി .പി. ജയപ്രകാശ് മേനോൻ, എ .കെ .രാധാകൃഷ്ണപിള്ള, തൊടിയൂരിൽ ആർ. രഞ്ജിത്ത്, ടി .രാജീവ് ,കല്ലേലിഭാഗത്ത് വി .രാജൻപിള്ള, പി .കെ .ജയപ്രകാശ്, ക്ലാപ്പന ഈസ്റ്റിൽ ടി .എൻ .വിജയകൃഷ്ണൻ, ക്ലാപ്പന സുരേഷ് ,ക്ലാപ്പന വെസ്റ്റിൽ കുഞ്ഞിചന്തു, എ. മജീദ്, ആലപ്പാട്ട് ജി. രാജദാസ്, സോളമൻ നെറ്റോ,ബി .എ. ബ്രിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.