mayil
ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കേറ്റ് ചത്ത മയിൽ

പത്തനാപുരം: ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കടിച്ച് മയിൽ ചത്തു. ചേകം മഹാദേവർ ക്ഷേത്രത്തിന് സമീപത്തായുള്ള കെ.എസ്.ഇ.ബിയുടെ മാളിയേക്കൽ ട്രാൻസ്ഫോമറിലാണ് മയിലിനെ ചത്ത നിലയിൽ നാട്ടുകാർ കണ്ടത്. കെ.എസ്.ഇ.ബി ജീവനക്കാർ എത്തി മയിലിനെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മറവുചെയ്തതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.രണ്ട് വയസ് പ്രായം തോന്നിക്കുന്ന പെൺ മയിലാണ് ചത്തത്.മുൻപ് വനമേഖലകളിൽ മാത്രം കണ്ടിരുന്ന മയിലുകൾ തീറ്റ തേടി ജനവാസ മേഖലയിൽ എത്തുന്നത് പതിവ് കാഴ്ചയാണ്. രണ്ടാഴ്ച മുൻപ് ഇവിടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് റോഡിൽ വീണ മയിലിനെ നാട്ടുകാർ പ്രാഥമിക ചികിത്സ നല്കി പറത്തി വിട്ടിരുന്നു.