bindhu

ഭർത്താവിന് ഗുരുതര പരിക്ക്

കുന്നത്തൂർ: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അമിത വേഗത്തിലെത്തിയ കാറിടിച്ച് വീട്ടമ്മ തത്ക്ഷണം മരിച്ചു. കരുനാഗപ്പള്ളി സഹകരണ സംഘം ജീവനക്കാരി പോരുവഴി ഇടയ്ക്കാട് മലനട ശ്രീനിലയത്തിൽ (കളീക്കൽ) ശ്രീപാലന്റെ ഭാര്യ ബിന്ദുവാണ് (48) മരിച്ചത്. ശ്രീപാലനെ ഗുരതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 7ന് കൊല്ലം - തേനി ദേശീയപാതയിൽ ചക്കുവള്ളി ടൗണിലായിരുന്നു അപകടം. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. പുതിയകാവ് റോഡിലേക്ക് തിരിയുന്നതിനിടെ ശാസ്താംനട കമ്പലടി സ്വദേശിയുടെ കാർ വന്നിടിക്കുകയായിരുന്നു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മക്കൾ: ശ്രീനാലക്ഷ്മി, ശ്രീനാഥ്.