 
കൊല്ലം: ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതിയുടെയും ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടന്ന ടി.വി ചലഞ്ചിന്റെ നാലാം ഘട്ട ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനായി നിർവഹിച്ചു.
ചന്ദ്രനത്തോപ്പ് മഹാകവി കുമാരനാശൻ സ്മാരക ശാഖയിൽ നടന്ന ചടങ്ങിൽ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ് അജുലാൽ അദ്ധ്യക്ഷനായി. സംസ്ഥാന കോ ഓർഡിനേറ്റർ പി.വി. രജിമോൻ ചന്ദനത്തോപ്പ് പഞ്ചവടി വീട്ടിൽ പി.എൻ. ഉല്ലാസിന്റെ മക്കളായ യു.ആർ.മൃദുല, യു.ആർ.മിഥുൻ എന്നിവർക്ക് ടി.വി സമ്മാനിച്ചു. പെൻഷണേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ജി. ചന്തു, ശ്രീനാരായണ എംപ്ലോയീസ് ഫോറം കൊല്ലം യൂണിയൻ സെക്രട്ടറി ഡോ. എസ്. വിഷ്ണു, പെൻഷണേഴ്സ് കൗൺസിൽ കൊല്ലം യൂണിയൻ പ്രസിഡന്റ് പ്രൊഫ. പി.ആർ. ജയചന്ദ്രൻ, സെക്രട്ടറി ഡോ. എം. എൻ. ദയാനന്ദൻ, ശാഖാ സെക്രട്ടറി പി.എസ്.നടരാജൻ, ശാഖാ പ്രസിഡന്റ് പി. ദിനേശൻ, മുൻ വാർഡ് മെമ്പർ എസ്. പ്രദീപ് എന്നിവർ സംസാരിച്ചു.