photo
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഉപദേവാലയങ്ങൾക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ശിലാസ്ഥാപനം നടത്തുന്നു

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉപദേവാലയങ്ങളുടെ പുനർനിർമ്മാണ ശിലാ സ്ഥാപനകർമ്മം ദേവസ്വം പ്രസിഡന്റ്‌ എൻ. വാസു നിർവഹിച്ചു. മുരുകന്റെയും അയ്യപ്പന്റെയും കോവിലാണ് പുനർനിർമ്മിക്കുന്നത്. ശിലാസ്ഥാപന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി കെ.ആർ. സഞ്ജയൻ നമ്പൂതിരി, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി.ചന്ദ്രശേഖരൻ, അസിസ്റ്റന്റ് കമ്മീഷണർ ടി. മുരളീധരൻപിള്ള, ഉപദേശക സമിതി പ്രസിഡന്റ്‌ അനിൽകുമാർ, സെക്രട്ടറി വത്സല, വൈസ് പ്രസിഡന്റ്‌ അശ്വിനിദേവ്, ഉപദേശസമിതി അംഗങ്ങളായ അനൂപ്, വിനോദ്, മണിക്കുട്ടൻ, പ്രേകുമാർ, ജയപ്രകാശ്, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.