 
പത്തനാപുരം: കുന്നിക്കോട് എ .പി .പി .എം .വി .എച്ച്. എസ് .എസിലെ സീഡ്ക്ലബിന്റെയും വിളക്കുടി കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾപച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് . വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് അജിമോഹൻ ആദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ സ്കൂൾമാനേജർ ആർ. പത്മഗിരീഷ്, കൃഷിഓഫീസർ അഞ്ജു. പി.ടി.എ പ്രസിഡന്റ് ബെന്നിക്കുട്ടി, ദിലീപ് ലാൽ, ഷിബു, സിതാര സീഡ് ക്ലബ് സെക്രട്ടറി ദീൻ, പ്രസിഡന്റ് ബാല ഗൗരി തുടങ്ങിയവർ സംസാരിച്ചു.സീഡ് കോ- ഓർഡിനേറ്റർ ഡോ. മീര ആർ. നായർ മുഖ്യ പ്രഭാഷണം നടത്തി.