switch-on
ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകളുടെ സ്വിച്ച്‌ ഓൺ കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് നിർവഹിക്കുന്നു

ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. പഞ്ചായത്തിലെ മാലിന്യനിക്ഷേപത്തിന് ഉൾപ്പെടെ പരിഹാരം കാണുന്നതിനായാണ് 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൈതക്കുഴി, ഇത്തിക്കര, മൈലക്കാട്, കൊട്ടിയം, തഴുത്തല മേഖലകളിൽ കാമറകൾ സ്ഥാപിച്ചത്.

കൈതക്കുഴി ഹോമിയോ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് കാമറകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മധുസൂദനൻ, നാസറുദ്ദീൻ, ഡോ. സിമി സാരംഗ് തുടങ്ങിയവർ സംസാരിച്ചു.