 
കൊല്ലം: മയ്യനാട് റെയിൽവേ സ്റ്റേഷനെ ഹാൾട്ട് സ്റ്റേഷനാക്കി തരംതാഴ്ത്തിയതിലും വേണാട് എക്സ്‌പ്രസിന്റെ മയ്യനാട്ടെ സ്റ്റോപ്പ് നിറുത്തലാക്കിയതിലും പ്രതിഷേധിച്ച് ബി.ജെ.പി മയ്യനാട് സൗത്ത് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ പടിക്കൽ ധർണ നടത്തി. മേഖല പ്രസിഡന്റ് സജീവ് കുമാർ, വൈസ് പ്രസിഡന്റ് ജ്യോതിഷ് കുമാർ, മണ്ഡലം സെക്രട്ടറി അജിത, മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് അനിൽകുമാർ, മേഖലാ ജനറൽ സെക്രട്ടറി സജീവ് സൂര്യാസ് മയ്യനാട് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി, കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ എന്നിവർക്ക് നിവേദനം നൽകിയതായി ഭാരവാഹികൾ അറിയിച്ചു.