 
കൊല്ലം : കേന്ദ്ര സർക്കാരിന്റ കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ജനതാദൾ (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ മുന്നിലും നിൽപ്പ് സമരം സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാ തല ഉദ്‌ഘാടനം ജില്ലാ പ്രസിഡന്റ് കെ.എൻ. മോഹൻ ലാൽ കൊല്ലം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തി.