 
കൊല്ലം: കരവാളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ കളക്ടർ അപമാനിച്ചെന്ന് ആരോപിച്ച് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ വനിതാ ഡോക്ടർമാർ നടത്തുന്ന വായമൂടിക്കെട്ടി സമരം നാലാംദിവസം പിന്നിട്ടു. കളക്ടർ തെറ്റായ പരാമർശങ്ങൾ പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് അസോ. വനിതാ വിഭാഗം 'നിവേദിത'യുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നത്. ഡോ. ശോഭ, ഡോ. മേഴ്‌സി, ഡോ. അഖില, ഡോ. ആതിര, ഡോ. സൻഷ്യ തുടങ്ങിയവർ ഇന്നലത്തെ ധർണയിൽ പങ്കെടുത്തു.
 ജില്ലയിൽ ഗൃഹചികിത്സാ സംവിധാനത്തിലൂടെ നേടിയ വിജയത്തിന്റെ കണക്കുകൾ പുറത്തുവന്നിട്ടും അംഗീകരിക്കാൻ കളക്ടർ തയ്യാറാകാത്തത് അത്ഭുതപ്പെടുത്തുന്നു. ഗൃഹചികിത്സാ പ്രോത്സാഹനത്തിൽ ഉൾപ്പെടെ അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ സംസ്ഥാന നേതൃത്വം സമരം ഏറ്റെടുക്കും.
ഡോ. എസ്. അജയകുമാർ (കെ.ജി.എം.ഒ.എ, ജില്ലാ പ്രസിഡന്റ്),
ഡോ. ക്ലെനിൻ ഫ്രാൻസിസ് ഫെരിയ (സെക്രട്ടറി)