 
അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ പനച്ചവിള ചെമ്പകരാമനല്ലൂരിൽ ഹാർവെസ്റ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കൃഷി ചെയ്ത നെല്ലിന്റെ വിളവെടുപ്പ് ഉത്സവം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തിൽ ക്ലബ് പ്രസിഡന്റ് കെ. ബാബു പണിക്കർ അദ്ധ്യക്ഷത വഹിച്ചു. കശുഅണ്ടി വികസന കോർപ്പേറേഷൻ ചെയർമാൻ എസ്. ജയമോഹൻ മുഖ്യ പ്രസംഗം നടത്തി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, വാർഡ് മെമ്പർ അനിലാ ഷാജി, കൃഷി അസി. ജോസ് പി. വയയ്ക്കൽ, സുരേഷ് കുമാർ, തമ്പി ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.