laiju
അറസ്റ്റിലായ ലൈജു

ശാസ്താംകോട്ട:ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പ്രൊട്ടക്ഷൻ ഓർഡർ ലംഘിച്ച് ശൂരനാട് ഇരവിച്ചിറ സ്വദേശിനിയായ യുവതിയെ സ്ത്രീധന പീഡനത്തിന് വിധേയയാക്കിയ ഭർത്താവ് അറസ്റ്റിൽ. ഇരവിച്ചിര ഈസ്റ്റ് കെ.സി.ടി ജംഗ്‌ഷന്‌ സമീപം പനമൂട്ടിൽ വീട്ടിൽ ലൈജു(38)വിനെയാണ് ശൂരനാട് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. നിറത്തിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും അങ്കണവാടി ജീവനക്കാരിയായ ഭാര്യയെ നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നു.