rameshan-c-65
സി. രമേശൻ

ഓയൂർ: വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. കരിങ്ങന്നൂർ കിളിത്തട്ടിൽ വീട്ടിൽ സി. രമേശനാണ് (65) മരിച്ചത്.

വയലിൽ വെള്ളം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസിയുമായി ഇന്നലെ രാവിലെ ആറ് മണിയോടെ രമേശൻ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് നാട്ടുകാരാണ് ഇരുവരെയും പിടിച്ചുമാറ്റി വിട്ടത്. സംഭവത്തിന് ശേഷം വീട്ടിലെത്തിയ രമേശൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ പാരിപ്പള്ളി മെഡി. കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം പിന്നീട്. പൂയപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.