
627 പേർക്ക് രോഗമുക്തി
കൊല്ലം: ജില്ലയിൽ 378 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവർത്തകൻ ഉൾപ്പെടെ 373 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്നലെ 627 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6949 ആയി. ഭൂരിപക്ഷം കൊവിഡ് ബാധിതരും ഗൃഹചികിത്സയിൽ തുടരുകയാണ്.