yohannan-c-73

കൊട്ടിയം: കാൽനടയാത്രക്കാരനായ വയോധികൻ കാറിടിച്ച് മരിച്ചു. കുരീപ്പള്ളി നെടുമ്പന ബ്ലസി ഭവനിൽ സി. യോഹന്നാനാണ് (73) മരിച്ചത്. ഇന്നലെ വൈകിട്ട് 5ന് റോഡരികിലൂടെ നടന്ന് വരവേ കരീപ്പള്ളിക്കും മോതി മുക്കിനും ഇടയിൽ വച്ച് ഇദ്ദേഹത്തെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ കാറ്ററിംഗ് സ്ഥാപനത്തിലെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: തങ്കം ജോൺ (ഖത്തർ), ബെൻസി ജോൺ (സൗദി), ബിനോയി ജോൺ (ദുബായ്). മരുമക്കൾ: റെജി തങ്കച്ചൻ (ഖത്തർ), ബിനീഷ് (ഖത്തർ), ലിഞ്ചു (തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജിലെ നഴ്സ്). സംസ്കാരം പിന്നീട് കുരീപ്പള്ളി മാർത്തോമ്മ പള്ളിയിൽ നടക്കും.