photo
ഓടയിലേക്ക് ചരിഞ്ഞ ലോറി

കൊട്ടാരക്കര: കൊട്ടാരക്കരയിൽ സപ്ളൈ കോ ഗോഡൗണിലേക്ക് സാധനങ്ങളുമായെത്തിയ നാഷണൽ പെർമിറ്റ് ലോറി ഓടയിലേക്ക് ചരിഞ്ഞു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കൊട്ടാരക്കര വൈദ്യുതി ഭവന് എതിർവശത്തായി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിലാണ് സംഭവം. പുറകോട്ടെടുത്തപ്പോൾ ലോറിയുടെ ഒരു ഭാഗം ഓടയിലേക്ക് ഇറങ്ങിയതാണ് അപകടത്തിന് കാരണം. സപ്ളൈ കോ ഗോഡൗണിന് തൊട്ടടുത്തായതിനാൽ സാധനങ്ങൾ ഇറക്കിയശേഷം ലോറി ഉയർത്തി.