 
കൊല്ലം: കിളികൊല്ലൂർ മൂന്നാംകുറ്റി സെക്യുലർ നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണവും ആയുർവേ മരുന്ന്, വീട് ശുചീകരണ പദാർത്ഥങ്ങൾ എന്നിവയുടെ വിതരണവും നടന്നു. ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി നഗർ അംഗം എ. ഷംസുദ്ദീന് മരുന്ന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എസ്. അംജിത് ബോധവത്കരണ ക്ളാസ് നയിച്ചു.
കിളികൊല്ലൂർ എൽ.എം.എസ് എൽ.പി.എസിൽ നടന്ന യോഗത്തിൽ നഗർ പ്രസിഡന്റ് എ.കെ. സെയ്ദ് അദ്ധ്യക്ഷത വഹിച്ചു. ജി. ഉപേന്ദ്രൻ, എം. അബ്ദുൽ ഹക്കിം, നൗഫൽ, എസ്. വിമൽ കുമാർ, എം. സിൻ, എസ്. സജി തുടങ്ങിയവർ സംസാരിച്ചു. നഗർ സെക്രട്ടറി കെ.എസ്. ഷിബു സ്വാഗതവും അബ്ദുൽ അഹദ് നന്ദിയും പറഞ്ഞു. മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.