 
കൊല്ലം: വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ആദിനാട് തെക്കുംമുറിയിൽ മഹാരാഷ്ട്രാ കോളനിയിൽ കുന്നുംപുറത്ത് വീട്ടിൽ ബാബുവാണ് (59) അറസ്റ്റിലായത്. അടുത്ത ബന്ധുവായ വയോധികയെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് പീഡനത്തിനിരയാക്കിയ കേസിലാണ് അറസ്റ്റ്. സി.ഐ മഞ്ജുലാലിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജയശങ്കർ, ശ്യാം ലാൽ, എ.എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ ശ്രീകാന്ത്, രതീഷ് എന്നിവർ ചേർന്ന് തോട്ടപ്പള്ളിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.