
പുനലൂർ: കർണാടകയിലെ ബി.ജെ.പി ലീഗൽ സെൽ കൺവീനറും കർണാടക ഹൈക്കോടതി അഭിഭാഷകനുമായ കരവാളൂർ കാവേരിയിൽ അഡ്വ. ബി.എസ്. പ്രമോദ് (46) നിര്യാതനായി. കർണാടക സമന്വയ സാംസ്കാരിക സമിതി പ്രസിഡന്റായിരുന്നു. ബാലകൃഷ്ണപിള്ളയുടെയും പരേതയായ ശാന്തമ്മയുടെയും മകനാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് കരവാളൂരിലെ വീട്ടുവളപ്പിൽ. ഭാര്യ: മോനിഷ. മക്കൾ: അശ്വിൻ കൃഷ്ണ, അർണവ് കൃഷ്ണ.