photo
അടച്ച് പൂട്ടിയ അനധികൃത കുടിവെള്ള നിർമ്മാണ കേന്ദ്രം.

കരുനാഗപ്പള്ളി: അധികൃതമായി കുടിവെള്ള നിർമ്മാണം നടത്തിയ യൂണിറ്റ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ അടച്ചു പൂട്ടി. ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതെ പ്രവർത്തിച്ചിരുന്ന ആലപ്പാട്, കുഴിത്തുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള കുടിവെള്ള നിർമ്മാണ യൂണിറ്റാണ് ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധനയെ തുടർന്ന് അടച്ചുപൂട്ടിയത്. സ്ഥാപനത്തിന്റെ പേരിൽ ഫൈനും ചുമത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ പറഞ്ഞു. 20 ലിറ്റർ കാനുകളിൽ വ്യത്യസ്ത കമ്പനികളുടെ ലേബലുകൾ ഉള്ള കുടിവെള്ളം ഇവിടെ നിർമ്മിച്ചു വന്നിരുന്നതായും അധികൃതർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ ഓഫീസർ അനീഷ, ജീവനക്കാരിയായ സജിത എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.