yuva
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ അണുനശീകരണ പ്രവർത്തനങ്ങൾക്കായി യുവജനകമ്മീഷൻ സന്നദ്ധപ്രവർത്തകർ

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ അണുനശീകരണ പ്രവർത്തനങ്ങളുക്കളുടെ ഭാഗമായി കൊല്ലം പുത്തൂർ ആലയ്ക്കൽ മേഖല യുവജന കമ്മീഷന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. യുവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം പങ്കാളിയായി. കൊറോണക്ക് എതിരായ പ്രതിരോധപ്രവർത്തനങ്ങൾ യുവജന കമ്മീഷൻ നടത്തിയ ഇടപെടലുകൾ ഇതിനോടകം തന്നെ ദേശീയ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഫയർഫോഴ്‌സുമായി ചേർന്ന് സംസ്ഥാനത്തൊട്ടാകെ നടത്തിയ മരുന്നു വിതരണം, സന്നദ്ധ സേന യിലേക്ക് യുവത്വത്തെ തിരഞ്ഞെടുക്കൽ, കൊവിഡ് സെന്ററുകളിൽ വോളണ്ടിയർമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ യുവജന കമ്മീഷൻ നേതൃത്വം നൽകിയിരുന്നു. അണുനശീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്തൊട്ടാകെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം അറിയിച്ചു.