navas
ശൂരനാട് തെക്ക് പഞ്ചായത്തിൽ സെക്ടർ മജിസ്ട്രേറ്റ് ജയചന്ദ്രൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു

ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പു വരുത്താൻ സെക്ടർ മജിസ്ട്രേറ്റുമാർ പരിശോധന നടത്തി. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും സാമൂഹികഅകലം പാലിക്കാതിരിക്കുക,മാസ്ക് ധരിക്കാതിരിക്കുക, മാസ്ക് താഴ്ത്തി വയ്ക്കുക ,ആളുകൾ കൂട്ടം കൂടുക, സന്ദർശക രജിസ്റ്റർ സൂക്ഷിക്കാതിരിക്കുക, ബ്രേക്ക് ദ ചെയിൻ പരിപാലിക്കാതിരിക്കുക തുടങ്ങിയവയാണ് പരിശോധിക്കുന്നത്.കർശനമായ താക്കീതും പിഴയൊടുക്കലും ഷോപ്പുകൾ അടപ്പിക്കൽ തുടങ്ങിയവയാണ് പരിശോധനയുടെ ഭാഗമായി നടപ്പിലാക്കുന്നത്. ശൂരനാട് തെക്ക് പഞ്ചായത്തിൽ സെക്ടർ മജിസ്ട്രേറ്റ് എസ്.ജയചന്ദ്രന്റെ നേതൃത്വത്തിൽ ഇതുവരെ 55 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.പഞ്ചായത്ത്, റവന്യൂ, പൊലിസ് , ഹെൽത്ത് എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശോധനകൾക്ക് നേതൃത്വം കൊടുക്കുന്നത്.പഞ്ചായത്ത് നോഡൽ ഓഫീസർ ടി.ഡി ഹരികുമാർ, എസ്.ജയചന്ദ്രൻ, ശൂരനാട് പൊലീസ് തുടങ്ങിയവരാണ് പരിശോധനകൾ ഏകോപിപ്പിക്കുന്നത്