covid

746 പേർ രോഗമുക്തർ

കൊല്ലം: ജില്ലയിൽ ഇന്നലെ 569 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. ആറ് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 561 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. അഞ്ച് പേരുടെ രോഗഉറവിടം വ്യക്തമല്ല. ഇന്നലെ 746 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 6772 ആയി.