
കൊല്ലം: ഇരവിപുരം തിരുമുക്കിൽ പുരുഷോത്തമ സദനത്തിൽ ബി. പുരുഷോത്തമൻ (80) നിര്യാതനായി. കൊല്ലം ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് ബാങ്ക് റിട്ട. ഡി.ജി.എം, ഫ്രെഡ്കോബ്സ് സംസ്ഥാന പ്രസിഡന്റ്, കൊല്ലം ആർ.ഡി.സി ചെയർമാൻ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ്, എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ പി. സുധ. മക്കൾ: മിത്രാ പുരുഷോത്തമൻ (എച്ച്.എസ്.ടി, എസ്.എൻ ട്രസ്റ്റ്, തോട്ടട, കണ്ണൂർ), മീരാ പുരുഷോത്തമൻ. മരുമക്കൾ: ഡി. സുദർശനൻ, ഡോ. സജി പ്രസാദ് (സഞ്ജീവനി ആയുർവേദ മെഡിക്കൽ സെന്റർ).