 
പുനലൂർ:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കർഷക സംഘം പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ നഗരസഭ പ്രദേശത്ത് നെൽകൃഷിക്ക് തുടക്കം കുറിച്ചു.നഗരസഭയിലെ കലുങ്ങും മുകൾ ഏലായിലാണ് കൃഷി ചെയ്യുന്നത്. കൊവിഡ് പ്രോട്ടോകൾ പ്രകാരം കലങ്ങും മുകളിലെ ഏലായിൽ കർഷകൻ ജയചന്ദ്രൻ നായരുടെ വയലിൽ നെൽ വിത്ത് വിതച്ചു കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ.എൻ.ബാലഗോപാൽനെൽകൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു. സി.പി.എം പുനലൂർ ഏരിയാ സെക്രട്ടറി എസ്. ബിജു, കർഷക സംഘം ഏരിയാ പ്രസിഡന്റ് ജിജി. കെ. ബാബു, സെക്രട്ടറി ടൈറ്റസ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.ഡി. വൈ. എഫ് .ഐ പുനലൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് അൻസർ ,സെക്രട്ടറി എസ്.എൻ. രാജേഷ്, ശ്യാം, ശ്യാഗിൻ, താഹ, ബിജു ജോസഫ്, ബിനീഷ്, ഡി . ജോണി, സുരേന്ദ്രൻ നായർ, ബി. ഷൈൻ, ഷാജിമോൻ ചാക്കോ, ബാലകൃഷ്ണപിള്ള തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.