guru

കൊല്ലം: സംസ്ഥാനത്തെ ആദ്യ ഓപ്പൺ യൂണിവേഴ്‌സിറ്റിയായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി ഡോ. പി.എം. മുബാറക് പാഷ തിങ്കളാഴ്ച ചുമതലയേറ്റു. പ്രൊ വൈസ് ചാൻസലറായി ഡോ. എസ്.വി. സുധീറും രജിസ്ട്രാറായി ഡോ. പി.എൻ. ദിലീപും ചുമതലയേറ്റു. കോഴിക്കോട് ഫറൂഖ് കോളേജിലെ മുൻ പ്രിൻസിപ്പലും കാലിക്കറ്റ് സർവകലാശാല കോളേജ് ഡെവലപ്‌മെന്റ് കൗൺസിൽ ഡയറക്ടറും ഒമാനിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഗവേർണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിംഗ് വിഭാഗം തലവനുമായിരുന്നു ഡോ. പാഷ. പ്രൊ. വൈസ് ചാൻസലർ ഡോ. സുധീർ, എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പലും കേരള സർവകലാശാല ഹ്യൂമൻ റിസോഴ്‌സ് സെന്റർ ഡയറക്ടറുമായിരുന്നു. രജിസ്ട്രാർ ഡോ. ദിലീപ്, കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം പ്രൊഫസറാണ്.