 
കൊല്ലം: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ അന്തേവാസികൾക്കായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച് നൽകുന്ന സ്നേഹാലയത്തിന്റെ ശിലാസ്ഥാപനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല നിർവഹിച്ചു. സ്നേഹാശ്രമം ചെയർമാനും പ്രേം ഫാഷൻ ജുവലറി ഉടമയുമായ ബി. പ്രേമാനന്ദ് വാങ്ങിനൽകിയ സ്ഥലത്ത് 20 ലക്ഷം രൂപ ചെലവിലാണ് സ്നേഹാലയം നിർമ്മിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ പത്തനാപുരം ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽരാജ് ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ സ്നേഹാശ്രമത്തിന് സ്ട്രെക്ചർ വാങ്ങാൻ മുൻ തഹസിൽദാർ എം. ശിവശങ്കരപ്പിള്ള 5000 രൂപ കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. വി.എസ്. ലീ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ആർ.ഡി. ലാൽ, മുരളീധരൻപിള്ള, സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ്, സെക്രട്ടറി പത്മാലയം ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ, തിരുവോണം രാമചന്ദ്രൻപിള്ള, വർക്കിംഗ് ചെയർമാൻ പി.എം. രാധാകൃഷ്ണൻ, മാനേജർ ബി. സുനിൽകുമാർ, ട്രഷറർ രാജേന്ദ്രൻപിള്ള, ആലപ്പാട് ശശിധരൻ, കബീർ, പത്മകുമാർ, രാമചന്ദ്രൻപിള്ള, ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ. സുന്ദരേശൻപിള്ള സ്വാഗതവും ബി.ഡി.ഒ ശംഭു നന്ദിയും പറഞ്ഞു.